കോഴിക്കോട്: ‘റബ്‌കോ ട്രേഡ് ഫെയര്‍ 2023’ ഡിസംബര്‍ 17 മുതല്‍ ജനുവരി 15 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. 17ന് വൈകീട്ട് 4ന് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.
ഉൽപ്പന്നങ്ങളുടെ ആദ്യ വില്‍പ്പന വി കെ സി മമ്മദ്‌കോയയും ഡിസ്ട്രിബ്യൂഷന്‍ സമര്‍പ്പണം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനനും നിര്‍വഹിക്കും. റബ്‌കോ മാനേജിംഗ് ഡയറക്ടര്‍ പി വി ഹരിദാസന്‍ മെഗാ എക്‌സിബിഷന്‍ പദ്ധതി വിശദീകരിക്കും. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ സ്വാഗതവും റബ്‌കോ ഡയറക്ടര്‍ ടി.വി. നിര്‍മ്മലന്‍ നന്ദിയും പറയും.
മേളയില്‍ റബ്‌കോ ഉൽപ്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കും. ദിനേശ് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയില്‍ ഉണ്ടായിരിക്കും.
രാവിലെ 11 മുതല്‍ രാത്രി 10 മണി വരെയായിരിക്കും പ്രദര്‍ശനം. പ്രവേശനം സൗജന്യം.

