കോഴിക്കോട്: എംഎസ്എംഇ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സിന്റെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 27ന് ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. കോഴിക്കോട് മാവൂര്‍ റോഡിലെ ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുന്ന മീറ്റ് രാവിലെ 10.30ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎസ്എംഇ സംരംഭകര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ അവസരം ഉണ്ടാകും.

