സീഡ് ഫാം കവാടവും സെയില്‍സ് കൗണ്ടറും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ നിര്‍മിച്ച കവാടത്തിന്റെയും സെയില്‍സ് കൗണ്ടറിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ 15.5 ലക്ഷം രൂപ വകയിരുത്തിയാണ് ആകര്‍ഷകമായ കവാടവും വില്‍പന കേന്ദ്രവും നിര്‍മിച്ചത്. കൃഷി എഞ്ചിനീയറിങ് വിഭാഗത്തിന്റെ  മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി പി ജമീല അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു മുഖ്യാതിഥിയായി. ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ് പദ്ധതി വിശദീകരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം സി എം സജു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രൂപ നാരായണന്‍, കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ പി സുനില്‍കുമാര്‍, ആയിഷ മങ്ങാട്ട്, കൃഷി അസിസ്റ്റന്റ് സിന്ധു രാമന്‍, ഓവര്‍സിയര്‍ എം.എസ് ജിതേഷ്, പി നാരായണന്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *