ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം; വൈക്കോലിനും ചോളപ്പൊടിക്കും എംആര്‍ഡിഎഫ്  സബ്‌സിഡി

കോഴിക്കോട്:  ക്ഷീര കര്‍ഷകര്‍ക്ക്  ആശ്വാസമായി മലബാര്‍
മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പമെന്റ് ഫൗണ്ടേഷന്‍  (എംആര്‍ഡിഎഫ്). വൈക്കോലിന് കിലോഗ്രാമിന് ഒരു രൂപയും (കെട്ടിന് 32രൂപ)  ചോളപ്പൊടി 25 കിലോ ബാഗൊന്നിന് 25 രൂപയുമാണ് സബ്‌സിഡി അനുവദിച്ചത്.  നവംബര്‍ ഡിസംബര്‍ മാസത്തില്‍ ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ മുഖേന ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വൈക്കോലിനും ചോളപ്പൊടിക്കുമാണ് സബ്‌സിഡി ലഭിക്കുക.   മില്‍മ ചെയര്‍മാനും എംആര്‍ഡിഎഫ് മാനേജിംഗ് ട്രസ്റ്റിയുമായ കെ.എസ് മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.