വാഹന ലേലം


കോഴിക്കോട്: റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന വിവിധ തരം വാഹനങ്ങള്‍  ലേലം ചെയ്യുന്നു.  വാഹനങ്ങളില്‍ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരായി വാഹനങ്ങള്‍ നിയമാനുസൃതം ഏറ്റെടുക്കാം. ഇന്ന്  മുതല്‍ 30 ദിവസത്തിനകം ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങള്‍ കേരള പൊലീസ് ആക്ട് അധ്യായം 5 സെക്ഷന്‍ 56, ജി.ഒ (പി) നം. 60/2018/Home Dated 11/09/2018 എന്നിവ പ്രകാരം അവകാശികള്‍  ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ലേലം നടത്തി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതായിരിക്കുമെന്ന് ജില്ലാ പൊലീസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0496-2523031.

Leave a Reply

Your email address will not be published. Required fields are marked *