വാഹന ലേലം

കോഴിക്കോട്: കെഎപി ആറ് ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും പൊലീസ് വകുപ്പിന് ഉപയോഗ്യമല്ലാത്തതുമായ, 15 വര്‍ഷം പൂര്‍ത്തികരിച്ച ടൊയോട്ട ക്വാളിസ് എസ് യു വി ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തിന്റെ  ലേലം ജൂലൈ 31 രാവിലെ 11  മുതല്‍ വൈകീട്ട് 4.30 വരെയുള്ള സമയത്ത് ഓണ്‍ലൈന്‍ വഴി (e-auction) ആയി നടക്കും.  എം എസ് ടി സി ലിമിറ്റഡിന്റെ  (M/S. MSTC LTD) വെബ്സെറ്റ് ആയ www.mstcecommerce.com ELV പോര്‍ട്ടര്‍ മുഖേനയാണ് ഇ-ലേലം.   വെബ്സൈറ്റില്‍ ബയര്‍ (BUYER) ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം.
ലേലത്തില്‍ നിശ്ചയിക്കപ്പെട്ട വാഹനങ്ങള്‍ കെഎപി ആറ് ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ അനുമതിയോടെ
ലേല തീയതിക്ക് തൊട്ട് മുന്‍പുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച്  വരെ കാണുന്നതിനും പരിശോധിക്കുന്നതിനും അനുവദിക്കും.  വാഹനങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9961990930.

Leave a Reply

Your email address will not be published. Required fields are marked *