മാനസ് സെന്ററില്‍ സ്‌കീസോഫ്രീനിയ ദിനം ആചരിച്ചു

തലക്കുളത്തൂര്‍: ടാംടണ്‍ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ മാനസ് സെന്ററില്‍ ലോക സ്‌കീസോഫ്രീനിയ ദിനം ആചരിച്ചു. മാനസ് സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗം റിട്ട. പ്രൊഫസര്‍
ടി എം രവീന്ദ്രന അധ്യക്ഷത വഹിച്ചു.

തലക്കുളത്തൂര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അന്‍വര്‍ സാദത്ത്, ഇംഹാന്‍സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷീബ നൈനാന്‍, സീനിയര്‍ റസിഡന്റ് കണ്‍സള്‍ട്ടന്റ് ഡോ. കെ ഫാത്തിമ ഹനാന്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എം ടി അഞ്ജന എന്നിവര്‍ ബോധവത്ക്കരണ ക്ലാസ്സെടുത്തു. നാഷണല്‍ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ഥികളും അഫ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈക്യാട്രിക് വിദ്യാര്‍ഥികളും പങ്കെടുത്തു.

മാനസ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അഷ്‌റഫ് ചേലാട്ട് സ്വാഗതവും മാനേജര്‍ പി ടി മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *