കുടുംബശ്രീ കലോത്സവം: സംഘാടക സമിതിയായി

കോഴിക്കോട്: കുടുംബശ്രീ നേതൃത്വത്തിൽ നടക്കുന്ന ‘അരങ്ങ്’ കലോത്സവത്തിന്റെ കോഴിക്കോട് ക്ലസ്റ്റർ സംഘാടക സമിതി രൂപീകരിച്ചു. 

കുന്നമംഗലം, കോഴിക്കോട് ‌ബ്ലോക്കുകളിലെയും കോഴിക്കോട്‌ കോർപ്പറേഷനിലെയും കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളാണ് കോഴിക്കോട് ക്ലസ്റ്ററിൽ മാറ്റുരക്കുക. മെയ് 27, 28, 29 തീയതികളിൽ നടക്കാവ് സ്‌കൂളിലാണ് മത്സരങ്ങൾ.  27 ന് സ്റ്റേജിതര മത്സരങ്ങളും 28, 29 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. അയൽക്കൂട്ട അംഗങ്ങൾ,  ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. വ്യക്തിഗത ഇനങ്ങളിലും 12 ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലേറെ കലാകാരികൾ മൂന്ന് ദിവസങ്ങളിലായി വിവിധ ഇനങ്ങളിൽ പങ്കെടുക്കും.

സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ആർ സിന്ധു അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സെൻട്രൽ സിഡിഎസ് ചെയർപേഴ്‌സൺ ജാസ്‌മിൻ, ജനറൽ കൺവീനർ പ്രഷിത, ജില്ലാ പോഗ്രാം മാനേജർമാരായ ബിജേഷ്, ശ്രീഷ്‌മ എന്നിവർ സംസാരിച്ചു.