കോഴിക്കോട്: ചക്കിട്ടപ്പാറ സബ്സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടക്കുന്നത് കാരണം പവര്‍ സപ്ലൈ ഇല്ലാത്തതിനാല്‍ ഏപ്രില്‍ 29, 30 തീയതികളില്‍ ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയില്‍ നിന്നുള്ള ജലവിതരണം പൂര്‍ണമായി മുടങ്ങും. ഇതിനാൽ കോഴിക്കോട് കോര്‍പ്പറേഷനിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും സമീപത്തെ 13 പഞ്ചായത്തുകളിലും (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി) ജലവിതരണം മുടങ്ങും.

