തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്ക് വോട്ട്: വിഎഫ്‌സി ഇന്നു മുതല്‍ പ്രവര്‍ത്തിക്കും


കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഇന്ന് (ചൊവ്വ) മുതല്‍ പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടിംഗ് സമയം.
പോളിംഗ് ഇതര ഡ്യൂട്ടികളുള്ള ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ബൂത്തില്‍ ഡ്യൂട്ടിയുള്ളവരില്‍ വോട്ട് മറ്റൊരു ലോകസഭാ മണ്ഡലത്തിലായ ഉദ്യോഗസ്ഥര്‍ക്കുമാണ് വിഎഫ്‌സികളില്‍ ചെന്ന് വോട്ട് ചെയ്യാനാവുക. നേരത്തേ ഫോം 12ല്‍ അപേക്ഷ നല്‍കിയവരായിരിക്കണം. പോളിംഗ് ഇതര ഡ്യൂട്ടിയുള്ളവര്‍ക്ക് ഏപ്രില്‍ 23 മുതല്‍ 25 വരെയും മറ്റുള്ളവര്‍ക്ക് ഏപ്രില്‍ 23, 24 തീയതികളിലുമാണ് വിഎഫ്‌സികള്‍ പ്രവര്‍ത്തിക്കുക. വടകര മണ്ഡലത്തിലെ വിഎഫ്‌സി പിഡബ്ല്യുഡി റസ്റ്റ് ഹൗസിലും കോഴിക്കോട് മണ്ഡലത്തിലേത് കലക്ടറേറ്റിലെ ജില്ലാ പഞ്ചായത്ത് ഹാളിന്റെ രണ്ട് നിലകളിലുമായിരിക്കും വിഎഫ്‌സികള്‍ പ്രവര്‍ത്തിക്കുക.
സ്വന്തം ലോകസഭാ മണ്ഡലത്തില്‍ തന്നെ പോളിംഗ് ബൂത്ത് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇഡിസി) ഉപയോഗിച്ച് ഡ്യൂട്ടിയുള്ള ബൂത്തിലെ വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000