കുടിവെള്ള വിതരണം തടസപ്പെടും


കോഴിക്കോട്: ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനില്‍ എരഞ്ഞിപ്പാലം ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 20 ന് കോഴിക്കോട് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നും വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
  
ഭാഗികമായി ജലവിതരണം  തടസപ്പെടും

മുക്കം പമ്പ് ഹൗസ് പരിധിയില്‍ വരുന്ന മുക്കം മുനിസിപ്പാലിറ്റി  ഉള്‍പ്പെടുന്ന കച്ചേരി, മാമ്പറ്റ, മുക്കം എന്നിവിടങ്ങളില്‍ ഏപ്രിൽ 19 മുതല്‍ മൂന്ന് ദിവസത്തേക്ക് ഭാഗികമായി വെള്ളം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *