കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട വിവിധ സർവൈലൻസ് സ്ക്വാഡുകൾ ഏപ്രിൽ ഒന്ന്, രണ്ട് ദിവസങ്ങളിലായി ആകെ 9,14,220 രൂപ പിടികൂടി അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ഇതോടെ ആകെ 42,58010 രൂപ ഇത്തരത്തിൽ പിടികൂടിയതായി എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ അറിയിച്ചു.

