ഇലക്ഷൻ കമ്മീഷൻ പാസ് നൽകുന്ന മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ടിന് അവസരം


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് കേന്ദ്രങ്ങളിൽ റിപ്പോർട്ടിങ്ങിന്  ഇലക്ഷൻ കമ്മീഷൻ പാസ് നൽകുന്ന മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ടിന്  അവസരം ഉണ്ടായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

തെരഞ്ഞെടുപ്പ് ദിവസം ജോലി ചെയ്യുന്ന  പിആർഡിയുടെ അക്രഡിറ്റേഷനുള്ള   മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിന് അവസരം നൽകുന്നതിന് പുറമേയാണിത്. ഇത് സംബന്ധിച്ച് പിആർഡി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അവശ്യ സർവീസ് വിഭാഗത്തിൽ പെടുന്നവർ പോസ്റ്റൽ വോട്ട് ചെയ്യുന്ന രീതിയിൽ തന്നെയാണ് മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ട് ചെയ്യാനാവുക.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000