കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ എരഞ്ഞിപ്പാലം ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 12, 13 തിയ്യതികളിൽ കോഴിക്കോട് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും ജല അതോറിറ്റി ഡിസ്ട്രിബൂഷൻ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

