കോഴിക്കോട്: സംസ്ഥാന പാത 38 ല്‍ നടുവണ്ണൂര്‍ ബസ് സ്റ്റാന്റിന് മുന്‍വശം ഇന്റര്‍ലോക്ക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് അഞ്ച്) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

