ഖാദി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ


കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്നും സി.ബി.സി./പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർപ്പാക്കുന്നതിനായി ബോർഡ് 2023 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്തിയ അദാലത്തിലെ ഇളവുകൾ നൽകുന്നതിനായി മാർച്ച് 31 വരെ അന്തിമമായി ഒരവസരം കൂടി നൽകുന്നു. മേൽ പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവർക്കും പ്രസ്തുത തിയ്യതിക്കുള്ളിൽ ഒറ്റത്തവണ തീർപ്പാക്കൽ മുഖേന പിഴപ്പലിശ  പൂർണ്ണമായും ഒഴിവാക്കുകയും പലിശയിൽ ഇളവ് ലഭിക്കുകയും ചെയ്യുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2366156,  9188401612, ഇമെയിൽ : pokzd@kkvib.org.

Leave a Reply

Your email address will not be published. Required fields are marked *