കോഴിക്കോട്: സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താൽക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ താൽപ്പര്യമുള്ള എംബിബിഎസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി ആൻഡ് ഇ ) അറിയിച്ചു. ഫോൺ :0484 2312944.

