കെ എം സൂപ്പർ മാർക്കറ്റിൽ തീപിടിത്തം; വൻനഷ്ടം


കോഴിക്കോട്: മീഞ്ചന്തയിലെ കെ എം സൂപ്പർ മാർക്കറ്റിൽ വൻ അഗ്നിബാധ. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം. സൂപ്പർമാർക്കറ്റിലെ ഫ്രീസറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.

സ്ഥാപനത്തിൽനിന്ന് പുകവരുന്നതുകണ്ട
ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും നാട്ടുകാരും ഫയർഫോഴ്സിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ
തീവ്രയത്നം നടത്തിയാണ് തീ അണച്ചത്.

ഫർണിച്ചർ,
കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ഫിറ്റിങ്സ്, ഫ്രീസറുകൾ
എന്നിവയും കത്തിനശിച്ചു.
ലക്ഷക്കണക്കിനു രൂപയുടെ സ്റ്റോക്കും ഉപയോഗ ശൂന്യമായിട്ടുണ്ട്.
അരീക്കാട് സ്വദേശി കെ എം ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർ മാർക്കറ്റ്.

Leave a Reply

Your email address will not be published. Required fields are marked *