സൗജന്യ യോഗ ഇൻസ്ട്രക്ടർ കോഴ്‌സ്

കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും കേന്ദ്രീയ വിദ്യാലയവും സംയുക്തമായി മാർച്ച് ഒന്നു മുതൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയ നമ്പർ ഒന്നിൽ നടത്തുന്ന സൗജന്യ യോഗ ഇൻസ്ട്രക്ടർ  കോഴ്‌സിലേക്ക് 15 മുതൽ 45 വയസ്സ് വരെ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ പത്താം ക്ലാസ്  പാസായവരായിരിക്കണം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് 1.30 മുതൽ 4.30  വരെ ക്ലാസുകൾ ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ  ഫെബ്രുവരി 25 കം  സ്‌കൂൾ വെബ് സൈറ്റ് ആയ https://no.1calicut.kvs.ac.in ൽ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ നേരിട്ട് വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *