സർക്കാർ ജീവനക്കാരുടെ ഫ്ലാറ്റ് സമുച്ചയം ഉദ്‌ഘാടനം നാളെ


കോഴിക്കോട്: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കോഴിക്കോട് മെഡിക്കൽ കോളേജ് ഭവന പദ്ധതി രണ്ടാം ഘട്ട പദ്ധതിയിൽ സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസം ഒരുക്കുന്നതിന്, ഫ്‌ളാറ്റ്/ക്വാർട്ടേഴ്‌സ് – വാടക വീട് പദ്ധതിയുടെ കെട്ടിട ഉദ്ഘാടനം നാളെ (ഫെബ്രുവരി 23) രാവിലെ ഒൻപതിന് കോവൂരിൽ റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ  എം.എൽ.എ  അധ്യക്ഷത വഹിക്കും. വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എം കെ രാഘവൻ എം.പി, എളമരം കരീം എം.പി , ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിംഗ്, മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിലെ മറ്റ് പ്രമുഖ വ്യക്തികളും  പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *