ജില്ലയിൽ 2619 പട്ടയങ്ങൾ വിതരണം ചെയ്യും

കോഴിക്കോട്: നാളെ (ഫെബ്രുവരി 22) നടക്കുന്ന സംസ്ഥാനതല പട്ടയ മേളയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ
2619 പട്ടയങ്ങൾ വിതരണം ചെയ്യും. 
കോവൂർ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ
വൈകുന്നേരം മൂന്നിന് നടക്കുന്ന പട്ടയവിതരണ പരിപാടിയിൽ
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. 

കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ പരിധിയിൽ നിന്ന് 1784 പട്ടയങ്ങൾ, വടകര ലാൻഡ് ട്രിബ്യൂണൽ പരിധിയിൽ നിന്ന് 700 പട്ടയങ്ങൾ, ദേവസ്വം ട്രിബ്യൂണലിൽ നിന്ന് 50 പട്ടയങ്ങൾ, 
സർക്കാർ ഭൂമി പതിച്ച് കൊടുക്കുന്ന വിഭാഗത്തിൽ നിന്ന് 34 പട്ടയങ്ങൾ, 51 മിച്ചഭൂമി പട്ടയങ്ങൾ എന്നിവയാണ് നാളെ വിതരണം ചെയ്യുക. 

ജില്ലാതല പരിപാടിയിൽ
മേയർ ബീന ഫിലിപ്പ്,
എം.പിമാരായ എം കെ രാഘവൻ, കെ മുരളീധരൻ, എളമരം കരീം, ബിനോയ് വിശ്വം, പി ടി ഉഷ,  എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തുടങ്ങിയവർ പങ്കെടുക്കും.

രണ്ടരവർഷം കൊണ്ട് ഒന്നരലക്ഷം പട്ടയം എന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ് സംസ്ഥാന റവന്യു വകുപ്പ്. മൂന്നാം പട്ടയമേളയ്ക്ക് ശേഷം സജ്ജമായ 30,000 ത്തോളം പട്ടയങ്ങളാണ്
സംസ്ഥാനമൊട്ടാകെ  നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായി വിതരണം ചെയ്യുക.  സംസ്ഥാനതല പട്ടയ മേളയുടെ ഉദ്ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് മൂന്നിന് നിർവഹിക്കും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *