‹

ഇൻവെസ്റ്റേഴ്സ് മീറ്റ് നാളെ


കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പ്,  ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ  ഫെബുവരി 17 നു വ്യവസായ സംരംഭകർക്കായി യു എൽ സൈബർ പാർക്കിൽ  ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. രാവിലെ 11.30 ന്  മന്ത്രി എ കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.

പരിപാടിയോടനുബന്ധിച്ച് നിക്ഷേപകരുടെ പ്രോജക്ട് അവതരണം. ബാങ്കിൻ്റെ വ്യവസായ സൗഹൃദമായ പുതിയ പദ്ധതികൾ പരിചയപ്പെടുത്തൽ, നിക്ഷേപകർക്ക് സാമ്പത്തിക പിന്തുണ സംബന്ധിച്ച കാര്യങ്ങളിൽ സംശയ നിവാരണം നടത്തൽ, പാനൽ ഡിസ്കഷൻ, ടെക്നിക്കൽ സെഷനുകൾ എന്നിവ ഉണ്ടായിരിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000