മാനാഞ്ചിറയിലും മിഠായിത്തെരുവിലും സൗജന്യ വൈഫൈ

കോഴിക്കോട്: മാനാഞ്ചിറ മൈതാനിയിലും മിഠായിത്തെരുവിലും സൗജന്യ വൈഫൈ വരുന്നു. എളമരം കരീം എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 36 ലക്ഷം രൂപ വിനിയോഗിച്ചാണ് മാതൃകാപരമായ പദ്ധതി.

ഫെബ്രുവരി 10 ന് വൈകീട്ട് 5 ന് മാനാഞ്ചിറ സ്ക്വയറിൽ എളമരം കരീം എംപി പദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതി നടപ്പാവുന്നതോടെ സംസ്ഥാനത്തെ ആദ്യ വൈഫൈ പാർക്കായി മാനാഞ്ചിറ മാറും. മാനാഞ്ചിറ സ്ക്വയറിലും മിഠായിത്തെരുവിലും ദിവസവും എത്തുന്ന ആയിരങ്ങൾക്ക് സൗജന്യ വൈഫൈ പ്രയോജനമാവും.

Leave a Reply

Your email address will not be published. Required fields are marked *