ഗതാഗതം നിയന്ത്രിക്കും

കോഴിക്കോട്: കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ മടവൂർ മുക്കിൽ റോഡിൽ വീതി കുറവായതിനാൽ കൾവർട്ട് പ്രവൃത്തി നടത്തുന്നതിനായി പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൊടുവള്ളിയിൽ നിന്നും നരിക്കുനിയിലേക്ക് പോകുന്ന വാഹനങ്ങൾ മടവൂർ മുക്കിൽ നിന്നും പൈമ്പാലുശ്ശേരി വഴി പടനിലം റോഡിൽ കയറി നരിക്കുനിയിലേക്ക് പോകാവുന്നതാണ്. നരിക്കുനിയിൽ നിന്നും കൊടുവള്ളിയിലേക്ക് പോകുന്ന വാഹനങ്ങൾ, നരിക്കുനിയിൽ നിന്നും പടനിലം റോഡിൽ കയറി പൈമ്പാലുശ്ശേരി വഴി കെ.ടി.എ റോഡിൽ കയറി കൊടുവള്ളിയിലേക്ക് പോകാവുന്നതാണ്.

പെരുമ്പൊയിൽ കണ്ടോത്ത്പാറ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
പെരുമ്പൊയിൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പള്ളിപ്പൊയിൽ റോഡ് വഴി അമ്പലത്ത് കുളങ്ങരയിൽ പ്രവേശിക്കാവുന്നതാണ്. നരിക്കുനിയിലേക്ക് പോകുന്ന വാഹനങ്ങൾ, പള്ളിപ്പൊയിൽ റോഡിൽ പ്രവേശിച്ച് അമ്പലപ്പാട് വഴി നരിക്കുനിയിലേക്ക് പോകാവുന്നതാണ്. കാക്കൂർ നരിക്കുനി റോഡിൽ നിന്നും പുത്തലത്ത് കുഴി വഴി അമ്പലപ്പാട് വഴി നരിക്കുനിയിലേക്ക് പോകാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *