കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ജെപിഎച്ച്എൻ നിയമനം


കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രം പദ്ധതിയിലേക്ക് ജെപിഎച്ച്എൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് കാര്യാലയത്തിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ലഭ്യമാക്കണം. വിലാസം: കോടർഡിനേറ്റർ, വയോമിത്രം പദ്ധതി ഓഫീസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫോൺ: 9072574339. മെയിൽ vayomithramkkdblock@gmail.com

Leave a Reply

Your email address will not be published. Required fields are marked *