ദേശീയ ജിംനാസ്റ്റിക്സ് കോഴിക്കോട്ട്

ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: കേരളത്തിൽ ആദ്യമായി ജിംനാസ്റ്റിക്സിൻ്റെ രണ്ട് നാഷണൽ ചാമ്പ്യൻഷിപ്പുകൾ ഒരുമിച്ച് നടക്കുന്നു. ട്രംപോളിൻ & ആക്രോബാറ്റിക് ജിംനാസ്റ്റിക്സ് നാഷണൽ ചാമ്പ്യൻഷിപ്പ് ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരള, ഫെബ്രുവരി 16 മുതൽ 18വരെ കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചു. ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

ചടങ്ങിൽ ജിംനാസ്റ്റിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് യു തിലകൻ മന്ത്രി മുഹമ്മദ് റിയാസിന് ലോഗോ കൈമാറി. ജിംനാസ്റ്റിക്സ്‌ അസോസിയേഷൻ കേരള സെക്രട്ടറി ജിത്തു വി എസ്, കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ, കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ജീഷ് വെൺമാരത്ത്, സെക്രട്ടറി ടി ജംഷീർ, ജില്ലാ ട്രഷറർ എസ് ഇംതിയാസ്, ജില്ലാ വൈസ്. പ്രസിഡൻ്റ് വി ദിനു, ജില്ലാ ജിംനാസ്റ്റിക്സ് കമ്മറ്റി ഭാരവാഹി സി കെ നൗഷാദ്, ഓർഗനൈസിങ് കമ്മിറ്റി ഭാരവാഹികളായ ഡോ. റോയ് ജോൺ, രാജേഷ്, പ്രവീഷ് , കെ മനോജ്, മുജീബ്, ദാസ് , ഉണ്ണി, സുനില എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *