‹

കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂ ഫ്ലാഗ്

കോഴിക്കോട്: കാപ്പാട് ബീച്ചിന് എഫ് ഇ ഇ (ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യുക്കേഷൻ) ഡെന്മാർക്കിന്റെ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ വീണ്ടും ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ ബീച്ച് ആണ് കോഴിക്കോട് ജില്ലയിലെ കാപ്പാട്. ഈ അംഗീകാരം പാരിസ്ഥിതിക സുസ്ഥിരതയോടും ഗുണനിലവാര മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയെ ചൂണ്ടിക്കാണിക്കുന്നു. കാപ്പാടിന്റെ പരിസ്ഥിതി സൗഹൃദ സമീപനം, സൗരോർജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യ സംസ്കരണ രീതികൾ, പ്രാദേശിക ജൈവവൈവിധ്യം സംരക്ഷണം തുടങ്ങിയ വിവിധ സംരംഭങ്ങൾ കണക്കിലെടുത്താണ് കാപ്പാട് ഇത്തവണയും ബ്ലൂ ഫ്ലാഗ് ലിസ്റ്റിൽ കയറിയത്. ‘ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങളിലൊന്ന്’ എന്ന കാപ്പാടിന്റെ പദവിയെയാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം സൂചിപ്പിക്കുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000