കോഴിക്കോട്: ജില്ലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള വിവിധ തരം ചൂണ്ടയും മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം നിലവിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന അഞ്ച് മുതൽ 10 വരെ പേരടങ്ങുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ഗുണഭോക്താക്കളയി പരിഗണിക്കുന്നതാണ്. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും അറിയാവുന്നതാണ്.

