ജില്ലാ കോടതിയിൽ റിപ്പബ്ലിക് ദിനാഘോഷം


കോഴിക്കോട്: ജില്ലാ കോടതിയിൽ റിപ്പബ്ലിക് ദിനം ന്യായാധിപർ, ജീവനക്കാർ, അഡ്വക്കറ്റുമാർ, അഡ്വക്കറ്റ് ക്ലർക്കുമാർ എന്നിവർ സംയുക്തമായി ആഘോഷിച്ചു. ദേശീയ ദിനാഘോഷ കമ്മിറ്റിയും കോഴിക്കോട് ബാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ആഘോഷത്തിൽ ജില്ലാ ജഡ്ജി എസ് മുരളീ കൃഷ്ണ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് എം ജി അശോകൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ 122 ഇൻഫൻട്രി ബറ്റാലിയൻ, മദ്രാസ് നായിബ് സുബേദാർ രാജേഷിന്റെ നേതൃത്വത്തിൽ 30 കേരള എൻ.സി.സി (ബോയ്സ്), മലബാർ ക്രിസ്ത്യൻ കോളേജ് 9 (കെ) എൻ.സി.സി നേവൽ വിംഗ്, 9 (കെ) എൻ.സി.സി. യൂണിറ്റ് ( ബോയ്സ്), ഫാറൂഖ് കോളേജ് എൻ.സി.സി 9 (കെ) ബറ്റാലിയൻ (ഗേൾസ്), ഭാരത് സ്കൗട്ട്സ്, സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ്, എസ്.പി.സി (ബോയ്സ്), ബി.ഇ.എം. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് കാഡറ്റ്സ്, ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (ബോയ്സ്) എന്നിവർക്കൊപ്പം മലപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ ബാൻഡ് ട്രൂപ്പ് അംഗങ്ങളും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കേരള തനിമയാർന്ന കലാരൂപങ്ങളും പങ്കെടുത്തു.

പരേഡിന് 122 ഇൻഫൻട്രി ബറ്റാലിയൻ ടി.എ. മദ്രാസി ലെ നായിബ് സുബേദാർ അനിൽകുമാർ, നായിക് ശ്രീമേഷ് എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് ജില്ലയിലെ ന്യായാധിപൻമാരുടെയും, കോടതി ജീവനക്കാരുടെയും അഡ്വക്കറ്റുമാരുടെയും , ‘ അഡ്വക്കറ്റ് ക്ലർക്കുമാരുടെയും 9,10,11,12 ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ നിയമസഹായ അതോറിറ്റിയുടെയും കോഴിക്കോട് ജുഡീഷ്യൽ എംപ്ലോയീസ് സഹകരണ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ അഭിനവ്, പുണ്യനായർ എന്നിവർ ഒന്നാം സ്ഥാനവും, പൂർണേന്ദു ആർ, വിന്ധ്യാ ഗൗരി എം ജെ എന്നിവർ രണ്ടാം സ്ഥാനവും റെബിൻ ഫാത്തിമ, നൈസ മറിയം എന്നിവർ മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് എവർ റോളിംഗ് ട്രോഫിയും 5000 രൂപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനക്കാർക്കും മുന്നാം സ്ഥാനക്കാർക്കും യഥാക്രമം 2000 രൂപ, 1000 രൂപ ക്യാഷ് പ്രൈസും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ചജില്ലാ ജഡ്ജി എസ് മുരളീ കൃഷ്ണ വിതരണം ചെയ്തു.
തുടർന്ന് ജീവനക്കാരുടെയും അഡ്വക്കറ്റുമാരുടെയും സംഘനൃത്തം, ദേശ ഭക്തിഗാനം, മലാപ്പറമ്പ് വേദവ്യാസ വിദ്യാർത്ഥികളുടെ സംഘനൃത്തം തുടങ്ങിയ കലാപരിപാടികളുമുണ്ടായി. ന്യായാധിപൻമാരായ കെ രാജേഷ് (എം.എ.സി.ടി), ടി മധുസൂദനൻ ( വിജിലൻസ് ജഡ്ജി), ബിജു വി ജി( ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്), ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീകാന്ത് സോമൻ, അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ പ്രസിഡണ്ട് അനിൽകുമാർ , സെക്രട്ടറി പ്രമോദ്, ജില്ലാ കോടതി ശിരസ്തദാർ താജുദ്ദീൻ കെ എ, ജൂനിയർ സൂപ്രണ്ടുമാരായ മനോജ് കുമാർ ടി കെ, വിഷ്ണു നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *