കോഴിക്കോട്: വസ്തുനികുതി കൃത്യമായി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാതല സ്ക്വാഡ്, നഗരസഭ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു. കെ- സ്മാർട്ട് സോഫ്റ്റ്വെയർ സംവിധാനത്തിലൂടെ ജനങ്ങൾക്ക് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കൃത്യമായി ലഭിക്കണമെങ്കിൽ വസ്തുനികുതി പരിഷ്കരണം നടത്തണം. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരിക്കുള്ളിൽ തന്നെ വിവര ശേഖരണം പൂർത്തിയാക്കി അസ്സസ്മെന്റ് രജിസ്റ്റർ എഴുതി സൂക്ഷിക്കാൻ ജില്ലാതല സ്ക്വാഡ്, നഗരസഭ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ ജില്ലാതല സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് ഡയറക്ടർ, ജോർജ് ജോസഫ്, ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, കെ സ്മാർട്ട് ജില്ലാ നോഡൽ ഓഫീസർ നജീല ഉബൈദുള്ള, ജൂനിയർ സൂപ്രണ്ട് പി സി മുജീബ്, സീനിയർ ക്ലർക്ക് സംജിത് കുമാർ, ഐ കെ എം ടെക്നിക്കൽ അസിസ്റ്റന്റ് വി അസീബ, നഗരസഭാ സെക്രട്ടറി പി ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു

