കോഴിക്കോട്: അർഹരായ റേഷൻ കാർഡുടമകൾക്ക് മുൻഗണനാ കാർഡ് നൽകുന്നതിന്റെ താലൂക്ക്തല വിതരണോദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. പുതിയങ്ങാടി കോർപ്പറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ
2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച റേഷൻ മുൻണനാ കാർഡിനുളള അപേക്ഷകളും നവകേരള സദസ്സിൽ നിന്നും ലഭിച്ച അപേക്ഷകളും പരിശോധിച്ച് ആദ്യഘട്ടം എന്ന നിലക്കാണ് കാർഡ് വിതരണം ചെയ്തത്.
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പ്രസീന അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സിറ്റി റേഷനിംഗ് ഓഫീസർ (നോർത്ത്) എസ് ലളിതാഭായ് സ്വാഗതവും റേഷനിംഗ് ഇൻസ്പെക്ടർ കെ ഗംഗാധരൻ നന്ദിയും പറഞ്ഞു.

