ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന് പുതിയ നേതൃത്വം


കോഴിക്കോട്: ജില്ലാ ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആശീർവാദ് ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റായി അസീസ് കറുത്തേടത്ത് (A4 സെലിബ്രേഷൻ ഹാൾ, ഫറോക്ക് )
ജനറൽ സെക്രട്ടറിയായി രൂപ് രാജ് ( കൃഷ്ണകൃപ ഓഡിറ്റോറിയം, വടകര) ട്രഷററായി
ടി പി അബ്ദുൽ നാസിർ (സലീന പാലസ്, പൊക്കുന്ന്) എന്നിവരെ തെരഞ്ഞെടുത്തു.

അബ്ദുൽ ബഷീർ (ഡ്രീംസ്,ബേപ്പൂർ ) രതീഷ് (ജയ ഓഡിറ്റോറിയം,കോഴിക്കോട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും
അബ്ദുൽ സലാം ( ഷാംഗ്രില്ല ഓഡിറ്റോറിയം, മുക്കം) രഘുനാഥ്‌
(സുമംഗലി,കോഴിക്കോട്) എന്നിവരെ സെക്രട്ടറിമാരായും യോഗം തിരഞ്ഞടുത്തു.

പ്രസിഡന്റ് സി വി ബാലൻ (ആശീർവാദ്,കോഴിക്കോട്) അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ‌ ടി കെ ജി പണിക്കർ ഉദ്ഘാടനം ചെയ്തു. ഓറിയന്റൽ ഇൻഷുറൻസ് പ്രതിനിധി രാജേന്ദ്രൻ ക്ലാസ് എടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ബഷീർ, നാസിർ, സലാം, ഷംസുദീൻ, അബ്ദുൽ ഹമീദ്, രതീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും ജനറൽ സെക്രട്ടറി രൂപ് രാജ് നന്ദിയും പറഞ്ഞു.

അസീസ് കറുത്തേടത്ത് – പ്രസിഡന്റ്
എ പി രൂപരാജ് – ജനറൽ സെക്രട്ടറി
ടി പി അബ്ദുൽ നാസർ – ട്രഷറർ

Leave a Reply

Your email address will not be published. Required fields are marked *