കോഴിക്കോട്: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങളും ഉപദേശങ്ങളും നല്കാന് സൗജന്യ ഹെൽപ് ഡെസ്ക് ആരംഭിച്ചു. എം.എസ്.എം.ഇകളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടാക്സ്, ഫിനാന്‍സ്, ഓഡിറ്റ് എന്നീ വിഷയങ്ങളില്‍ വരുന്ന സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ ജില്ലാ വ്യവസായ കേന്ദ്രവുമായി ചേര്‍ന്ന് ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച പകല്‍ 11 മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കും. ഈ വര്‍ഷത്തെ ആദ്യ സിറ്റിംഗ് ജനുവരി ആറിന് പ്ലാനിറ്റോറിയത്തിന് സമീപം ഐ.സി.എ.ഐ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2770124.
Related Posts
മാഗസിൻ അച്ചടി: ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ 2023-24 വര്‍ഷത്തെ കോളേജ് മാഗസിന് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. (‘ക്വട്ടേഷന്‍ നമ്പര്‍ 24/202425)…
കുടുംബശ്രീ ദേശീയ സരസ് മേള കോഴിക്കോട്ട്
കോഴിക്കോട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏപ്രില്‍ അവസാനം കോഴിക്കോട്ട് നടക്കുന്ന ദേശീയ സരസ്മേള വിജയിപ്പിക്കുന്നതിനായി 2001 അംഗ സംഘാടകസമിതി രൂപീകരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന രൂപീകരണയോഗം പൊതുമരാമത്ത് –…
ടൈ കേരളാ കോഫി പേ ചർച്ച ഫെബ്രുവരി അഞ്ചിന്
കൊച്ചി: ഈ വർഷത്തെ ആദ്യ കോഫി പേ ചർച്ചയുമായി ടൈ കേരളാ. വാക്കറൂ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി നൗഷാദ് അതിഥിയായെത്തുന്ന ചർച്ച നയിക്കുന്നത് എം എൻ…

