കറുത്തേടത്ത് ഭാസ്കരൻ അന്തരിച്ചു

കോഴിക്കോട്: കല്ലായ് കിഴാർമഠം പറമ്പിലെ താമസക്കാരനായിരുന്ന കറുത്തേടത്ത് ഭാസ്കരൻ (86) അന്തരിച്ചു. ഏറെക്കാലമായി താമസിച്ചുവരുന്ന നിലമ്പൂർ എടക്കരയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. ലോക മരവ്യവസായ ചരിത്രത്തിലേക്ക് മറഞ്ഞ കല്ലായിലെ യുകെഎസ് സോ മില്ലിന്റെ സുവർണ കാലത്തെ ബോയ്ലർ എൻജിൻ ഓപ്പറേറ്ററായിരുന്നു ഭാസ്കരൻ. ജോലിക്കാര്യത്തിലും മറ്റും കണിശതയും കൃത്യനിഷ്ഠയുമുള്ള ആളായിരുന്നു ഭാസ്കരൻ.

ഭാര്യ പരേതയായ ശാന്ത. മക്കൾ: സുനിത, സുമ, പരേതനായ സുനിൽകുമാർ. മരുമക്കൾ: പരേതനായ സുകുമാരൻ, ജിതിൻ (ഡൽഹി).

സംസ്കാരം എടക്കരയിലെ മകളുടെ വീട്ടിൽ നടത്തി.

കറുത്തേടത്ത് ഭാസ്കരൻ

Leave a Reply

Your email address will not be published. Required fields are marked *