‹

മലബാര്‍ മില്‍മ ഭരണസമിതി നാളെ അധികാരമേൽക്കും

കോഴിക്കോട്: ക്ഷീര വികസന വകുപ്പു ഡയറക്ടര്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പിരിച്ചുവിട്ട മലബാര്‍ മില്‍മ ഭരണ സമിതി കോടതി ഉത്തരവു പ്രകാരം നാളെ (24-11-2026) രാവിലെ വീണ്ടും ഭരണമേറ്റെടുക്കും. പെരിങ്ങളത്തെ  മില്‍മ ഹെഡ് ഓഫീസിനു സമീപത്തെ ഡെയറിക്കു മുന്‍പില്‍ രാവിലെ പത്തു മണിയോടെ ചെയര്‍മാന്‍ കെ.എസ്.മണിയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍, ക്ഷീര സംഘം പ്രസിഡന്റുമാര്‍ എന്നിവര്‍ ഒത്തു ചേരും. തുടര്‍ന്ന് പ്രകടനമായി ഹെഡ് ഓഫീസിലേക്ക് നീങ്ങി ചെയര്‍മാനും  അംഗങ്ങളും ഭരണച്ചുമതല ഏറ്റെടുക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000