മേമുണ്ടയുടെ ശാസ്‌ത്രനാടകം വണ്ടി കൊൽക്കത്തയിലേക്ക്
കോഴിക്കോട്: ബെംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്‌ട്രിയൽ എൻ്റ് ടെക്നോളജിക്കൽ മ്യൂസിയം (VITM) സംഘടിപ്പിച്ച ഇരുപത്തിനാലാമത് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം “വണ്ടി ” ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി നാഷണൽ ശാസ്‌ത്രനാടക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജിനോ ജോസഫ് ആണ് സ്കൂളിൻ്റെ വണ്ടി എന്ന നാടകത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചത്. മേമുണ്ടയുടെ നാടകം വണ്ടിയിലെ ശ്രീശൈവ് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ലഭിച്ചു. ജിനോ ജോസഫിന് മികച്ച തിരക്കഥക്കുള്ള അവാർഡും ലഭിച്ചു. കഴിഞ്ഞ വർഷവും മേമുണ്ട അവതരിപ്പിച്ച ശാസ്ത്ര നാടകം ” മുട്ട” ദേശീയതലത്തിൽ വരെ എത്തിയിരുന്നു. നമ്മുടെ നാട്ടിലെ അന്തരീക്ഷ മലിനീകരണത്തിന് സോളാറും ഇലക്ട്രിസിറ്റിയും ഉപയോഗിച്ചുകൊണ്ടുള്ള വണ്ടികളുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് ഈ നാടകം ജനങ്ങളുമായി സംവദിക്കുന്നു. അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ഊർജ്ജനഷ്ടം ഇല്ലാതെ ഓടുന്ന പുതിയൊരു വാഹനത്തിൻറെ കണ്ടുപിടിത്തത്തിലൂടെയാണ് നാടകം അവസാനിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികളായ തേജ, ശ്രീശൈവ്, ലാമിയ, അദ്രിനാഥ്, ആര്യലക്ഷ്മി, ആൽവിൻ ഷിബു, ആൻമിയ, ആദിൻ റനീഷ് എന്നിവരാണ് ഈ നാടകത്തിൽ വേഷമിട്ടത്. കേരളം, തമിഴ്നാട്, കർണ്ണാടക, പുതുശ്ശേരി, തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നായി 13 നാടകങ്ങളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. ജനുവരി 6, 7 തിയ്യതികളിലായി കൊൽക്കത്തയിൽ നടക്കുന്ന ദേശീയ ശാസ്‌ത്രനാടക മത്സരത്തിൽ മേമുണ്ട സ്‌കൂളിൻ്റെ ശാസ്‌ത്ര കനാടകം “വണ്ടി ” ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും