മത്സ്യബന്ധന യാനങ്ങളിൽ ശുദ്ധജല ടാങ്കുകൾ സ്ഥാപിക്കാൻ ധനസഹായം
കോഴിക്കോട്: ഫിഷറീസ് വകുപ്പിന് കീഴിൽ, ഒന്നിലധികം ദിവസം കടലിൽ തങ്ങി മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത യാനങ്ങളിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് ശുദ്ധജല ടാങ്കുകൾ സ്ഥാപിക്കാനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒരോ യാനത്തിനും 500 ലിറ്റർ ശേഷിയുള്ള രണ്ട് ശുദ്ധജല ടാങ്കുകൾ ഉൾപ്പെടുന്ന ഒരു യൂണിറ്റിനാണ് ധനസഹായം അനുവദിക്കുന്നത്. യൂണിറ്റ് ഒന്നിന് 10,000 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. 50 ശതമാനം സബ്സിഡി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും മത്സ്യഭവനുമായോ ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുമായോ ബന്ധപ്പെടാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ അഞ്ചിന്.
ഫോൺ: 0495-2414074, 9496007052