കേരള പ്രവാസി സംഘം കലക്ടറേറ്റ് മാർച്ച് വ്യാഴാഴ്ച
കോഴിക്കോട് : പ്രവാസികളുടെ
നാല് മാസത്തെ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുക, ലോക കേരള സഭ പുനഃസ്ഥാപിക്കുക, നിർത്തിവെച്ച പ്രവാസി സാന്ത്വന പദ്ധതികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി വ്യാഴാഴ്ച നടത്തുന്ന കലക്ടറേറ്റ് മാർച്ചിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി വി ഇഖ്ബാലും പ്രസിഡൻ്റ് കെ സജീവ് കുമാറും അറിയിച്ചു.
രാവിലെ 10 മ സിവിൽ സ്റ്റേഷൻ മസ്ജിദ് പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ച് കലക്ടറേറ്റിനു മുന്നിൽ കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലീസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും നൂറുകണക്കിന് പ്രവാസികൾ മാർച്ചിൽ അണിനിരക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.