‹

ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു

പേരാമ്പ്ര: കൂത്താളിയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടന്‍ കണ്ടി കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ബാങ്ക് അധികൃതര്‍ അഡ്വക്കറ്റ് കമ്മീഷന്‍ പൊലീസ് സഹിതം ഇവരുടെ വീട്ടില്‍ ജപ്തി നടപടികള്‍ക്കായി എത്തിയിരുന്നു. നടപടികള്‍ നടക്കുന്നതിനിടെ യുവതിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000