ആംഗ്യ ഭാഷാ സന്ദേശ ബൈക്ക് റാലി
കോഴിക്കോട്: അന്തർദ്ദേശീയ ആംഗ്യ ഭാഷാ ദിനത്തിൽ ആംഗ്യ ഭാഷാ ബോധവൽക്കരണ സന്ദേശവുമായി ജില്ലാ ബധിര അസോസിയേഷൻ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിൽ ബധിരരുടെ ബൈക്ക് റാലി സംഘടിപ്പിച്ചു. പാളയം ഡഫ് സെന്ററിൽ നിന്നാരംഭിച്ച റാലി അഖില കേരള ബധിര അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ റഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരം ചുറ്റി ബീച്ച് ഫ്രീഡം സ്‌ക്വയറിൽ പൊതുജന സമ്പർക്ക പരിപാടികളോടെ സമാപിച്ചു.
പി പി നൗഷാദ്, അബ്ദുൽ അലി പി, ഷിബി കെ വി, അഭിലാഷ് എ, പി ഷബീർ, ടി പി ബ്രിജേഷ്, വി പി ഇസ്മായിൽ, സുനീർ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
സെപ്റ്റംബർ 21 മുതൽ 27 വരെ ജില്ലാ ബധിര അസോസിയേഷ ആഭിമുഖ്യത്തിൽ നടക്കുന്ന അന്തർദ്ദേശീയ ബധിര വാരാചരണത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. വാരാചരണത്തിന്റെ സമാപന പരിപാടികൾ 27 നു രാവിലെ 10 മുതൽ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.