മലപ്പുറം പി മൂസ അവാർഡ് അജിതക്ക് ആഭ്യന്തര മന്ത്രി സമ്മാനിച്ചു

കോഴിക്കോട്: സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മലപ്പുറം പി. മൂസ മാധ്യമ അവാർഡ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കെ അജിതക്ക് സമ്മാനിച്ചു.

കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് മന്ത്രിയിൽ നിന്ന്  കെ അജിത  പതിനായിരത്തൊന്ന് രൂപയും ആർട്ടിസ്റ്റ് കെ കെ രവി രൂപകൽപ്പന ചെയ്ത മൊമെൻ്റോയും അടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങിയത്.

സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡൻ്റ് പി പി അബൂബക്കർ അധ്യക്ഷനായി. കോഴിക്കോട് ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ, നടനും സംവിധായകനുമായ ജോയ് മാത്യു, കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി.കെ സജിത് എന്നിവർ സംസാരിച്ചു.

സീനിയർ ജേണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യാ സെക്രട്ടറി ജനറൽ എൻ.പി ചെക്കുട്ടി, സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സെക്രട്ടറി കെ പിവിജയകുമാർ എന്നിവർ പങ്കെടുത്തു.

സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എം സുധീന്ദ്രകുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ബാബു ചെറിയാൻ നന്ദിയും പറഞ്ഞു.

—-

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000