കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകളില്‍ പ്രവേശനം
കോഴിക്കോട്: കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലന്‍സ്, പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡ്ഡഡ് സിസ്റ്റം ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിങ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിപ്ലോമ ഇന്‍ എംബെഡ്ഡഡ് സിസ്റ്റം ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് ഡാറ്റ അനലിറ്റിക്‌സ് എന്നിവയാണ് കോഴ്‌സുകള്‍. റെഗുലര്‍ ബാച്ചും ശനിയാഴ്ച ബാച്ചും ഉണ്ടാകും. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്‌റോഡ്, കോഴിക്കോട് എന്ന വിലാസത്തിലോ 0495 2301772, 8136802304 നമ്പറുകളിലോ ബന്ധപ്പെടാം.
നഴ്‌സ് നിയമനം
കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസിന് (ഹോമിയോ) കീഴില്‍ നഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം, സര്‍ക്കാര്‍ അംഗീകൃത ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/തത്തുല്യം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി: 18-41. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 14നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370179.