വേണു നാഗവള്ളി സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
കോഴിക്കോട്: ചലച്ചിത്ര കൂട്ടായ്‌മയുടെ 2026ലെ വേണു നാഗവള്ളി സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ആൽബം സംഗീത പുരസ്‌കാരം ബഷീർ സിൽസില, സിനിമാ രംഗത്തെ സമഗ്ര സംഭാവനാ പുരസ്‌കാരം ജയേന്ദ്ര ശർമ്മ, മികച്ച എഴുത്തുകാരനുള്ള പുരസ്‌കാരം അനുപ് സദൻ, മികച്ച കവിയും സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനങ്ങളും പരിഗണിച്ചുള്ള കലാ സപര്യ അവാർഡ് കെ. എസ്. ശ്രുതി, മികച്ച നടൻ രാജൻ തൃശൂർ, മികച്ച ഗായകൻ ശ്രീകാന്ത് കൃഷ്ണമൂർത്തി എന്നിവർക്ക് നൽകും.
ഗാനരചയിതാവും കഥാകൃത്തും സംവിധായകനുമായ ഗിരീഷ് പെരുവയൽ അധ്യക്ഷത വഹിക്കുന്ന പുരസ്‌കാരദാന ചടങ്ങ് കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 5 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന വേണു നാഗവള്ളി അനുസ്മരണ ചടങ്ങിൽ പുരസ്‌കാരവും പ്രശസ്തിപത്രവും വിതരണം ചെയ്യും. സംവിധായകനും നിർമാതാവുമായ സമദ് മങ്കട,എ. വി. കുഞ്ഞാമു, അഡ്വ. ഫസൽ പറമ്പാടൻ, ഷാനവാസ് കണ്ണഞ്ചേരി എന്നിവർ പങ്കെടുക്കും.