പെരുവയൽ സേവാസമിതി ഫൗണ്ടേഷൻ വാർഷികം
കോഴിക്കോട്: പെരുവയൽ സേവാസമിതി ഫൗണ്ടേഷന്റെ പതിനേഴാം വാർഷികം തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നൻ ഉദ്ഘാടനം ചെയ്തു. സുരേഷ് മീനസദനം അധ്യക്ഷത വഹിച്ചു.
കവി ഡോ. സോമൻ കടലൂർ
മുഖ്യപ്രഭാഷണം നടത്തി.
മുൻ ജില്ലാ സെഷൻസ് ജഡ്ജി ആർ. എൽ. ബൈജു, മാധ്യമപ്രവർത്തക അമീബെല്ല, സംഗീത സംവിധായകൻ വിജയൻ കോവൂർ, ഗായകൻ ശ്രീകാന്ത് കൃഷ്ണമൂർത്തി, സെക്രട്ടറി ബിജു എം.പി എന്നിവർ
സംസാരിച്ചു. ജനറൽ സെക്രട്ടറി ഗിരീഷ് പെരുവയൽ സ്വാഗതം പറഞ്ഞു.
സാമൂഹ്യ സേവനരംഗത്ത് വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയവർക്കുള്ള പുരസ്കാരങ്ങൾ . സമ്മാനിച്ചു.
സേവമിത്ര പുരസ്കാരം പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണനും, ഗുരുമിത്ര പുരസ്കാരം പെരുവയൽ സെന്റ് സേവിയേഴ്സ് യുപിസ്കൂൾ മുൻ അധ്യാപിക തങ്ക ടീച്ചറും കൽപകശ്രീ കർഷക പുരസ്കാരം ഹരിദാസനും ഏറ്റുവാങ്ങി. പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും ഉപഹാരങ്ങളും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
ഗിരീഷ് പെരുവയലിന്റെ പുതിയ കഥാസമാഹാരമായ ഗിരിയുടെ കഥകൾ ” മാതംഗി”യുടെ കവർ പ്രകാശനം ഡോ. സോമൻ കടലൂർ നിർവഹിച്ചു.
“ചേലേമ്പ്ര കാവില് ചാമുണ്ഡി കോലോണ്ടേ ” സംഗീത ആൽബത്തിന്റെ പ്രകാശനം ശത്രുഘ്നൻ നിർവഹിച്ചു
ഗിരീഷ് പെരുവയൽ രചനയും സംവിധാനവും നിർവഹിച്ച് ബാബു മാവൂരിന്റെ സംഗീതത്തിൽ ദുർഗ വിശ്വനാഥ് ആണ് ഗാനം ആലപിച്ചത്.
കലാക്ഷേത്ര അമൽനാഥ്, ശിവപ്രിയം വിജയശ്രീ, കലൈക്കാവേരി അനുപമ എന്നിവരുടെ നൃത്തപരിപാടികളും സംഗീതസംവിധായകൻ വിജയൻ കോവൂർ ചിട്ടപ്പെടുത്തിയ വന്ദേമാതര ഗാനാവിഷ്കാരവും അരങ്ങേറി.