‘ബിയോണ്ട് വേർഡ്സ്’ 19 മുതൽ

കോഴിക്കോട്: പത്രങ്ങളിലെ ഫോട്ടോ ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന
‘ബിയോണ്ട് വേർഡ്സ് ‘ വാർത്താ ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. ലോക ഫോട്ടോഗ്രാഫി ദിനമായ ഓഗസ്‌റ്റ് 19 ന്  രാവിലെ 11.30 ന്  ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരൻമാർ ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ മുപ്പതോളം ഫോട്ടോ ജേർണലിസ്റ്റുകളുടെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. അഞ്ച് ദിവസം നീളുന്ന പ്രദർശനം ഓഗസ്‌റ്റ് 23 ന് സമാപിക്കും. 

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000