എം.ജി.എസ് ജയന്തി 20 ന്
കോഴിക്കോട്: ദിവംഗതനായ ചരിത്രകാരൻ ഡോ.എം.ജി.എസ് നാരായണന്റെ 94-ാം ജന്മവാർഷിക ദിനമായ ഓഗസ്റ്റ് – 20 വ്യാഴാഴ്ച എം.ജി.എസ് ഫൗണ്ടേഷന്റെയും മലാപ്പറമ്പ് ഹൗസിംഗ് കോളനി ഓണേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുല പരിപാടികൾ സംഘടിപ്പിക്കുന്നു.
എം.ജി.എസ് താമസിച്ച മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലെ എം.ജി.എസ് ഹാളിൽ വൈകീട്ട് 5 ന് എം.കെ.രാഘവൻ എം പി പരിപാടി ഉദ്ഘാടനം ചെയ്യും.
ആനുകാലിക പ്രശ്നങ്ങളിലും വിഷയങ്ങളിലും വികസന കാര്യങ്ങളിലും മറ്റും പഠനത്തിനും പൊതു അഭിപ്രായ രൂപീകരണത്തിനും
പരിഹാര നിർദ്ദേശങ്ങൾക്കുമായി ,
ഫൗണ്ടേഷന്റെ കീഴിൽ വിവിധ തലങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന “എം.ജി.എസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ഇനീഷ്യേറ്റിവ് “
ലോഗോ പ്രകാശനം, കെ.ജയന്ത് എം.എൽ.എ നിർവഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. മാത്യു കട്ടിക്കാന അധ്യക്ഷത വഹിക്കും.
ഡോ.എം.എൻ.കാരശ്ശേരി, പ്രൊഫ. ഹാഫിസ് മുഹമ്മദ്, മുൻ മേയർ ഡോ.ബീന ഫിലിപ്പ്, എo.ജി.എസിന്റെ പത്നി പ്രേമലത നാരായണൻ തുടങ്ങിയവർ സംസാരിക്കും.