മാലിന്യ നിര്‍മാര്‍ജനം:  ‘ഓപറേഷന്‍ ഹോട്ട് സ്‌പോട്ട്’ ക്യാമ്പയിന് തുടക്കം

കോഴിക്കോട്: മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കുന്നതിനുമായിതദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘ഓപറേഷന്‍ ഹോട്ട് സ്‌പോട്ട്’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു.

മലിനജലം പുറത്തേക്കൊഴുക്കുന്ന സ്ഥാപനങ്ങളും നൂറിലധികം പേര്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെയും ശുചിത്വ സംവിധാനങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി പരിശോധിക്കും.മാലിന്യം തള്ളുന്ന കേന്ദ്രങ്ങള്‍ ഓണത്തിന് മുമ്പ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കും. ഹോട്ടലുകളിലെയും പൊതുസ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധിക്കും.

ഓഗസ്റ്റ് 18ന് ഹോട്ട് സ്‌പോട്ടുകളിലും 20ന് വന്‍കിട മാലിന്യ ഉല്‍പാദന സ്ഥാപനങ്ങളിലും 22ന് സ്ഥാപനങ്ങളിലെ വാട്ടര്‍ ടാങ്കുകളും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ബ്ലോക്ക് തലത്തിലും നഗരസഭ തലത്തിലും കോര്‍പറേഷന്‍ തലത്തിലും വിലയിരുത്തലും മേല്‍നോട്ടവും ഉണ്ടാകും. എല്ലാം പ്രവര്‍ത്തനവും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാര്‍ റൂം പോര്‍ട്ടലില്‍ രേഖപ്പെടുത്തും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ ഹരീഷ് അധ്യക്ഷനായി.ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ് ക്യാമ്പയിന്‍ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഒ. മനോജ്, ഇന്‍േറണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ എ രാജേഷ്, അനില്‍കുമാര്‍ നൊച്ചിയില്‍, വുമണ്‍ എംപവര്‍മെന്റ് ഓഫീസര്‍ ഡോ. പ്രിയ, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍മാരായ സി സരിത്ത്, ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000