യോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: ദേശീയ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. കെ ജയന്ത് എം.എല്‍.എ നിർവഹിച്ചു. ‘ആരോഗ്യകരമായ വാർധക്യത്തിനായി യോഗ’ എന്ന പ്രമേയത്തിൽ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായർ ‍ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുനീർ എരവത്ത്, വാർഡ് കൗൺസിലർ എ സഫറി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിന പി ത്യാഗരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) ഡോ. ഹന്നാ യാസ്മിൻ വയലിൽ, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ ലീന, എസ്.പി.സി ജില്ലാ കോഓഡിനേറ്റർ മഹേഷ് ബാബു, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ബി ജെ സോണി, എ.ഇ.ഒ എ സി മൃദുല, സ്കൂൾ എസ്.പി.സി കോഓഡിനേറ്റർ എൻ പ്രിയങ്ക തുടങ്ങിയവർ സംസാരിച്ചു.

കൂട്ടായ യോഗാഭ്യാസത്തിൽ വിദ്യാർഥികൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ, യോഗ പരിശീലകർ, പൊതുജനങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, എൻ.എസ്.എസ്. വളണ്ടിയർമാർ, ആയുഷ് യോഗ ക്ലബ് മെമ്പര്‍മാര്‍, ആയുര്‍വേദ-ഹോമിയോപതി വകുപ്പ് ജീവനക്കാർ എന്നിവർ പങ്കാളികളായി. വിവിധ യോഗ ക്ലബുകളുടെ നേതൃത്വത്തിൽ യോഗ ഡാൻസ് അവതരിപ്പിച്ചു.

അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ  ജൂൺ 14 മുതൽ ബോധവത്കരണ പരിപാടികൾ, കൂട്ടായ യോഗപരിശീലനങ്ങൾ, ഓൺലൈൻ സെഷനുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ആഗോള ഓൺലൈൻ യോഗ പരിപാടിയിലും ജില്ലയിലെ നിരവധി പേർ പങ്കാളികളായി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000