സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയമിക്കും. പ്രായപരിധി: 60 വയസ്സില്‍ താഴെ. മെയ് 23ന് രാവിലെ ഒമ്പതിന് അസ്സല് രേഖകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസിലെത്തണം. ഫോണ്‍: 0495 2355900.