ആയുര്‍വേദ ഫാര്‍മസിസ്റ്റ്, തെറാപിസ്റ്റ് നിയമനം
കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം മെയ് 26ന് രാവിലെ 10ന് വെസ്റ്റ്ഹില്‍ ഭട്ട് റോഡ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റില്‍ നടക്കും. പ്രായപരിധി: 2026 മെയ് 26ന് 40 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എത്തണം. ഫോണ്‍: 0495 2923213.